Dec 25, 2024 06:15 AM

തിരുവനന്തപുരം: ( www.truevisionnews.com ) ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടന്നു.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി.

പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയുടെ മുഖ്യ കാര്‍മ്മികത്വത്തിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു.

താമരശേരി മേരിമാതാ കത്തീഡ്രലിൽ താമരശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു.

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾക്ക് നടന്നത്.


#Believers #renew #memory #Tirupiravi #Specialprayers #mass #Christianchurches

Next TV

Top Stories